പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു

MTV News 0
Share:
MTV News Kerala

മുബൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90-ാം വയസ്സിൽ മുംബൈയിൽ വച്ചായിരുന്നു അന്ത്യം. വൈകീട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകൾ പിയ ബെനഗല്‍ അറിയിച്ചു. ഇന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ സമ്മാനിച്ച സംവിധായകനാണ് ശ്യാം ബെന​ഗൽ. ആഴത്തിലുള്ള കഥ പറയൽ ശൈലി, റിയലിസം തുടങ്ങിയവയിലൂടെ അം​ഗീകാരം നേടിയെടുത്ത ശ്യാം ബെന​ഗലിൻ്റെ വിടവാങ്ങൽ ചലച്ചിത്ര നിർമ്മാണ മേഖലയിലെ ഒരു യു​ഗത്തിൻ്റെ അവസാനം കൂടി കുറിക്കുകയാണ്.