ക്ഷേമപെൻഷൻ തട്ടിപ്പ്; 18% പലിശയടക്കം പണം തിരിച്ചുപിടിക്കും, കർശന നടപടിക്ക് ആരോഗ്യവകുപ്പ്

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: സംസ്ഥാനത്ത ക്ഷേമപെൻഷൻ തട്ടിപ്പിൽ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. അനധികൃതമായി പണം കൈപ്പറ്റിയവരിൽ നിന്ന് 18% പലിശസഹിതം തിരിച്ചു പിടിക്കും.

ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃത ക്ഷേമ പെൻഷൻ കൈപ്പറ്റിയവരിൽ ഏറ്റവും കൂടുതൽ പേരുള്ളത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നത്. പട്ടികയിൽ നഴ്സിംഗ് അസിസ്റ്റൻ്റ്, അറ്റൻഡർ, പാർടൈം സ്വീപ്പർ, ക്ലാർക്ക്, ടൈപ്പിസ്റ്റ്, ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് തുടങ്ങിയവരുണ്ട്.