കൽപ്പറ്റ:വയനാട് പാതിരിപ്പാലത്ത് നിയന്ത്രണംവിട്ട ലോറി കാറിലിടിച്ച് ഒരാൾ മരിച്ചു. കുറ്റ്യാടി സ്വദേശി മേലിയേടത്ത് ഷബീർ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. കുറ്റ്യാടി സ്വദേശികളായ ഷാഫി, യൂനുസ്, സഹൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടം സംഭവിച്ചത്. ഊട്ടിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ബോർവെൽ സാമഗ്രികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് കാറിലെക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയിലുള്ളവർ മദ്യപിച്ചിരുന്നതായി അപകട സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)