ലഹരി ഉപയോഗം പൊലീസിനെ അറിയിച്ചു; ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: വര്‍ക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. ഷാജഹാന്‍ (60) ആണ് വെട്ടേറ്റ് മരിച്ചത്. താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്തായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. താഴെവെട്ടൂര്‍ സ്വദേശി ഷാക്കിറിനെയാണ് പൊലീസ് പിടികൂടിയത്.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്ത് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഷാജഹാന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് വിവരം. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.