മലയാളത്തിന്‍റെ മഹാസുകൃതം; എംടിയുടെ സംസ്കാരം നാളെ വൈകിട്ട്, പൊതുദർശനമില്ല

MTV News 0
Share:

കോഴിക്കോട്: മലയാളത്തിൻറെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ മൃതദേഹം അൽപസമയത്തിനകം വീട്ടിലേക്ക് കൊണ്ടു പോകും. പൊതുദർശനമുണ്ടാകില്ല. സംസ്കാരം നാളെ 5 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) ഇന്ന് രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്.

കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകൻ, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തൻ്റെ കൈയൊപ്പ് ആഴത്തിൽ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.