
സന്തോഷ് ട്രോഫി ഫുട്‍ബോളിൽ കേരളം സെമിയിൽ.ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകർത്താണ് കേരളം സെമിയിലേക്ക് കടന്നത്.
എഴുപത്തിരണ്ടാം മിനിറ്റിൽ നസീബ് റഹ്മാനാണ് കേരളത്തിനായി വലകുലുക്കിയത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല.
കേരളത്തിനു പുറമേ ബംഗാളും മണിപ്പൂരും മുൻപ് സെമിയിലേക്ക് കടന്നിരുന്നു. ഇന്നലെ നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ബംഗാൾ 3–1ന് ഒഡീഷയെ തോൽപിച്ചു. 52–ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി സെമിയിലെത്തുന്നത്
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)