കരിപ്പൂര്‍ വിമാനാപകടത്തിന്റെ കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

MTV News 0
Share:
MTV News Kerala

പൈലറ്റ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടാണ് പരസ്യപ്പെടുത്തിയത്. സുരക്ഷാമേഖല കടന്നും വിമാനം തെന്നി നീങ്ങിയെന്നും വിമാനം പറന്നിറങ്ങിയത് നിര്‍ദിഷ്ട സ്ഥലത്തല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്തിന്റെ ഗതിനിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാഗത്ത്് വീഴ്ചയുണ്ടായി. വീഴ്ച മനസിലാക്കി നിരീക്ഷണച്ചുമതലയുള്ള പൈലറ്റ് നിയന്ത്രണം ഏറ്റെടുത്തില്ല.നിര്‍ദിഷ്ട സ്ഥലത്തേക്കാള്‍ മുന്നോട്ടുപോയി പറന്നിറങ്ങിയത് അപകടത്തിനിടയാക്കി. പറന്നിറങ്ങേണ്ട നിര്‍ദിഷ്ട സ്ഥാനത്തല്ല ഇറങ്ങിയത്.വിങ് ടാങ്കുകളില്‍ ഇന്ധന ചോര്‍ച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


രണ്ട് തവണയിലധികം ശ്രമിച്ചിട്ടും വിമാനം ഇറക്കാനായില്ലെങ്കില്‍ തൊട്ടടുത്തവിമാനത്താവളത്തില്‍ ഇറക്കണം.റണ്‍വേയുടെ പകുതി കഴിഞ്ഞശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്. സുരക്ഷാമേഖലകടന്നും വിമാനം മുന്നോട്ടുപോയെന്നും റിപ്പോര്‍ട്ട്.

Share:
MTV News Keralaപൈലറ്റ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടാണ് പരസ്യപ്പെടുത്തിയത്. സുരക്ഷാമേഖല കടന്നും വിമാനം തെന്നി നീങ്ങിയെന്നും വിമാനം പറന്നിറങ്ങിയത് നിര്‍ദിഷ്ട സ്ഥലത്തല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വിമാനത്തിന്റെ ഗതിനിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാഗത്ത്് വീഴ്ചയുണ്ടായി. വീഴ്ച മനസിലാക്കി നിരീക്ഷണച്ചുമതലയുള്ള പൈലറ്റ് നിയന്ത്രണം ഏറ്റെടുത്തില്ല.നിര്‍ദിഷ്ട സ്ഥലത്തേക്കാള്‍ മുന്നോട്ടുപോയി പറന്നിറങ്ങിയത് അപകടത്തിനിടയാക്കി. പറന്നിറങ്ങേണ്ട നിര്‍ദിഷ്ട സ്ഥാനത്തല്ല ഇറങ്ങിയത്.വിങ് ടാങ്കുകളില്‍ ഇന്ധന ചോര്‍ച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് തവണയിലധികം...കരിപ്പൂര്‍ വിമാനാപകടത്തിന്റെ കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.