ലോകത്തെ കൊവിഡ് മരണം 46.43 ലക്ഷം പിന്നിട്ടു.

MTV News 0
Share:
MTV News Kerala

ന്യൂയോര്‍ക്ക് |  കൊവിഡ് 19 മഹാമാരിമൂലം ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 46.43 ലക്ഷം പിന്നിട്ടതായി വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍. ഇതിനകം രോഗം ബാധിച്ച് ഇരുപത്തിരണ്ട് കോടി അന്‍പത്തിനാല് ലക്ഷത്തിലേറെ പേര്‍ക്കാണ്. 24 മണിക്കൂറിനകം 3.71 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത് കോടി ഇരുപത് ലക്ഷം പേര്‍ രോഗമുക്തി നേടി. ലോകത്ത് ഏറ്റവും കേസുള്ള അമേരിക്കയില്‍ നാല് കോടി പതിനെട്ട് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.77 ലക്ഷം പേര്‍ മരിച്ചു. മൂന്ന് കോടി പതിനെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 28,591 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷമായി ഉയര്‍ന്നു.3.84 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.4.42 ലക്ഷം പേര്‍ മരിച്ചു. മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ രണ്ട് കോടി പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.5.86 ലക്ഷം പേര്‍ മരിച്ചു.