ജില്ലാ അറബിക് അധ്യാപക ഫെസ്റ്റ്; ലോഗോ പ്രകാശനം ചെയ്തു.

MTV News 0
Share:
MTV News Kerala

മാവൂർ : കേരള സർക്കാർ
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജനുവരി 15ന് മാവൂർ ജി.എം.യു.പി സ്കൂളിൽ വെച്ച് നടക്കാനിരിക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ അറബിക്ക് അധ്യാപക ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് ഫെസ്റ്റിൻ്റെ ലോഗോ റൂറൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ടി കുഞ്ഞിമൊയ്തീൻകുട്ടിക്ക് നൽകി നിർവ്വഹിച്ചു.
സംഘാടക സമിതി വർക്കിംഗ് ചെയർമാൻ എം ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മേലടി സബ്ജില്ലയിലെ കെ.കെ അൻസാർ മാസ്റ്ററാണ് ലോഗോ രൂപ കൽപ്പന ചെയ്തത്.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുലപ്പാടി ഉമ്മർ മാസ്റ്റർ, എ.പി മോഹൻദാസ്, കെ ഉണ്ണികൃഷ്ണൻ, പ്രധാനാധ്യാപിക കെ.ടി മിനി, കെ ലത്തീഫ് മാസ്റ്റർ, പി.പി ജാഫർ, ഐ സൽമാൻ, എം മുഹമ്മദ്, എം.കെ റസാഖ്, വി എൻ അബ്ദുൽ ജബ്ബാർ, ടി.കെ അബ്ദുല്ലക്കോയ, ഷറഫുന്നിസ പാറയിൽ, സി മുനീറത്ത് ടീച്ചർ, ഖദീജ കരീം, നാസർ എക്കോട്ടുമ്മൽ, പനക്കുണ്ട അബ്ദുല്ല, ടി.പി നജ്മുദ്ദിൻ , കെ.വി ഫിറോസ് ബാബു, പി.പി മുഹമ്മദ് നിയാസ്, എം മുഹമ്മദ് യാസീൻ, കെ.കെ യാസിർ, കെ സാദിഖ് ഹസ്സൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി വർക്കിംഗ് കൺവീനർ ഉമ്മർ ചെറൂപ്പ സ്വാഗതവും പബ്ലിസിറ്റി കൺവീനർ പി ഷാഹിദുൽ ഹഖ് നന്ദിയും പറഞ്ഞു.