വിവിധ മേഖലകളിൽ ഉന്നത വിജയം വരിച്ചവരെ ആദരിച്ചു.

MTV News 0
Share:

വാഴക്കാട്:ഹവിൽദാർ എം.എ. റഹ്മാൻ മെമ്മോറിയൽ ലൈബ്രറിയും പരിവാർ വാഴക്കാടും സംയുക്തമായി വിവിധ മേഖലകളിൽ ഉന്നത വിജയം വരിച്ചവരെ ആദരിച്ചു. ഫയർ ആൻ്റ് റസ്ക്യൂ പി.എസ്.സി. പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വാഴക്കാട് പൂവാടി ചാലിൽ രഞ്ചിത്ത്,എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും, മലപ്പുറം ജില്ലാ കുടുംബശ്രീ സംഘടിപ്പിച്ച മൽസര വിജയികൾക്കും, വാഴക്കാട് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികളെയുമാണ് ആദരിച്ചത്.

വാഴക്കാട് ദാറുസലാം മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പരിവാർ പ്രസിഡണ്ട് യു.കെ.അസ്സയിൻ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ, ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസൻ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ
മരോത്ത്, ബ്ലോക്ക് അംഗം ആദം ചെറുവട്ടൂർ, ഗ്രാമ പഞ്ചായത്ത് അംഗം ഷമീന സലീം, തുടങ്ങിയവർ കൈമാറി. ലൈബ്രറി സെക്രട്ടറി നാസർ ബാബു, നാരായണൻ, ശബ്നം, ഹാഷിം, തുടങ്ങിയവർ സംസാരിച്ചു.

Share:
വാഴക്കാട്:ഹവിൽദാർ എം.എ. റഹ്മാൻ മെമ്മോറിയൽ ലൈബ്രറിയും പരിവാർ വാഴക്കാടും സംയുക്തമായി വിവിധ മേഖലകളിൽ ഉന്നത വിജയം വരിച്ചവരെ ആദരിച്ചു. ഫയർ ആൻ്റ് റസ്ക്യൂ പി.എസ്.സി. പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വാഴക്കാട് പൂവാടി ചാലിൽ രഞ്ചിത്ത്,എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും, മലപ്പുറം ജില്ലാ കുടുംബശ്രീ സംഘടിപ്പിച്ച മൽസര വിജയികൾക്കും, വാഴക്കാട് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികളെയുമാണ് ആദരിച്ചത്. വാഴക്കാട് ദാറുസലാം മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു....വിവിധ മേഖലകളിൽ ഉന്നത വിജയം വരിച്ചവരെ ആദരിച്ചു.