ഐപിഎൽ 2025 മാർച്ച് 23 മുതൽ ആരംഭിക്കും; സ്ഥിരീകരിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ്
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മാർച്ച് 23ന് ആരംഭിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് രാജീവ് ശുക്ല. മുംബൈയിൽ ചേർന്ന ബിസിസിഐയുടെ പ്രത്യേക മീറ്റിങ്ങിന് ശേഷമാണ് രാജീവ് ശുക്ലയുടെ പ്രഖ്യാപനം. ഐപിഎല്ലിന്റെ 18-ാം പതിപ്പിനായുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് പോകുകയാണെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് പ്രതികരിച്ചു.
അതിനിടെ അടുത്ത മാസം 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ജനുവരി 18നോ 19നോ പ്രഖ്യാപിക്കുമെന്നും രാജീവ് ശുക്ല അറിയിച്ചു. ചാംപ്യൻസ് ട്രോഫിക്കായി ടീമിനെ പ്രഖ്യാപിക്കാനുള്ള ഐസിസിയുടെ അന്തിമ തിയതി ജനുവരി 12നായിരുന്നു. എന്നാൽ മിക്ക ടീമുകളും ടൂർണമെന്റിനുള്ള ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ബോർഡർ-ഗാവസ്കർ ട്രോഫിയും നാട്ടിൽ ന്യൂസിലാൻഡിനെതിരെ ടെസ്റ്റ് പരമ്പരയും പരാജയപ്പെട്ടതോടെ ചാംപ്യൻസ് ട്രോഫിക്ക് മുമ്പായി ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. രോഹിത് ശർമ നായകനായി തുടരില്ലെങ്കിൽ ജസ്പ്രീത് ബുംമ്രയ്ക്ക് സ്ഥാനം നൽകിയേക്കും. വിരാട് കോഹ്‍ലിയുടെ കാര്യത്തിലും ബിസിസിഐ അന്തിമതീരുമാനം എടുക്കുമെന്നാണ് സൂചന.
© Copyright - MTV News Kerala 2021
View Comments (0)