പൊളളാച്ചിയിൽ നിന്ന് പറന്നത് കിലോമീറ്ററുകൾ, ഭീമൻ ബലൂൺ പാലക്കാട് ഇടിച്ചിറക്കി; യാത്രികർ സുരക്ഷിതർ

MTV News 0
Share:
MTV News Kerala

പാലക്കാട്: പൊളളാച്ചിയിൽ നിന്ന് പറത്തിയ ഭീമൻ ബലൂൺ കന്നിമാരി മുളളൻതോട്ടിൽ ഇടിച്ചിറക്കി. തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ബലൂൺ ഫെസ്റ്റിന്റെ ഭാഗമായാണ് ബലൂൺ പറത്തിയത്. ബലൂണിൽ ഉണ്ടായിരുന്ന നാല് തമിഴ്‌നാട് സ്വദേശികളെ സുരക്ഷിതമായി പാടത്തിറക്കി. പൊളളാച്ചിയിൽ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂൺ കന്നിമാരിയിൽ ഇറക്കിയത്.

ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. തമിഴ്നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥൻ്റെ മക്കളും, ബലൂൺ പറക്കൽ വിദഗ്ധരുമാണ് ബലൂണിൽ ഉണ്ടായിരുന്നത്. ബലൂണിലെ ഇന്ധനം തീർന്നതിനെ തുടർന്ന് പാടത്ത് ഇടിച്ചിറക്കുകയായിരുന്നു.