തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ വിദ്യാർഥികൾ വീണുണ്ടായ അപകടത്തിൽ മരണം മൂന്നായി

MTV News 0
Share:
MTV News Kerala

തൃശ്ശൂർ: തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ വിദ്യാർഥികൾ വീണുണ്ടായ അപകടത്തിൽ മരണം മൂന്നായി. പട്ടിക്കാട് സ്വദേശി 16 വയസ്സുള്ള എറിനാണ് മരിച്ചത്. സുഹൃത്തിന്‍റെ വീട്ടിൽ പള്ളിപ്പെരുന്നാൾ ആഘോഷത്തിനായി വന്ന സംഘത്തിൽ ഉൾപ്പെട്ട പെൺകുട്ടിയാണ് മരിച്ചത്.

അപകടത്തിൽ നേരത്തെ രണ്ട് പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചെരിഞ്ഞു നില്‍ക്കുന്ന പാറയില്‍ കാല്‍വഴുതി വീണാണ് പെൺകുട്ടികൾ റിസർവോയറിൽ വീണത്. ആദ്യം വീണ രണ്ട് പെൺകുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേരും കൂടെ വീഴുകയായിരുന്നു.

ഇവർ വീണ ഭാഗത്തിനു സമീപം കയം ഉണ്ടായിരുന്നെന്നും അതിൽ അകപ്പെട്ടാണ് പെൺകുട്ടികൾ മരിച്ചതെന്നും പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽ നേരത്തെ ആൻഗ്രേസ്, അലീന എന്നിവരാണ് മരിച്ചിരുന്നത്. അതേസമയം, അപകടത്തിൽ പരുക്കേറ്റിരുന്ന നിമയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ജൂബിലി മിഷൻ ആശുപത്രി അധികൃതർ അറിയിച്ചു.