സഹിതം പദ്ധതി ഉദ്ഘാടനം ചെയ്തു.

MTV News 0
Share:
MTV News Kerala

മാവൂർ:വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സാമൂഹിക മികവിനെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികൾ നേരിടുന്ന വെല്ലുവിളികളും പഠനവിഷയങ്ങളിലെ അറിവുകളും മറ്റ് മേഖലകളിലെ കഴിവുകളും
അളക്കുന്നതിന് തയ്യാറാക്കിയ നിരന്തരം ഗൃഹ സന്ദർശനം പദ്ധതിക്ക് മാവൂരിൽ തുടക്കമായി.

മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൻ്റെ
നേതൃത്ത്വത്തിലാണ് മാത്യകാ പദ്ധതി ആവിഷ്ക്കരിച്ചത്.പദ്ധതിയുടെ ഉൽഘാടനം
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി നിർവ്വഹിച്ചു.

സ്കൂളിലെ കുട്ടികളുടെ പരിപൂർണ്ണവിവര ശേഖരണത്തിന് തയ്യാറാക്കിയ സഹിതം സഞ്ചിത വിവര രേഖയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രകാശനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് എൻ.സുരേഷ് അധ്യക്ഷത വഹിച്ചു.

മുൻ ഡയറ്റ്ലച്ചറർ പി.പരമേശ്വരൻ പദ്ധതി വിശദീകരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് യു.സി.ശ്രീലത, എ.ലേഖ, സി.കെ.അബ്ദുൽ വഹാബ്, സി.മോനിഷ, ബിഷർഅമീൻ, അബ്ദുസലാം, ഷൈജ, കെ.റംലത്ത്, റയ്ഹാനത്ത്
തുടങ്ങിയവർ സംബന്ധിച്ചു.

Share:
MTV News Keralaമാവൂർ:വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സാമൂഹിക മികവിനെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികൾ നേരിടുന്ന വെല്ലുവിളികളും പഠനവിഷയങ്ങളിലെ അറിവുകളും മറ്റ് മേഖലകളിലെ കഴിവുകളുംഅളക്കുന്നതിന് തയ്യാറാക്കിയ നിരന്തരം ഗൃഹ സന്ദർശനം പദ്ധതിക്ക് മാവൂരിൽ തുടക്കമായി. മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൻ്റെനേതൃത്ത്വത്തിലാണ് മാത്യകാ പദ്ധതി ആവിഷ്ക്കരിച്ചത്.പദ്ധതിയുടെ ഉൽഘാടനംമാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി നിർവ്വഹിച്ചു. സ്കൂളിലെ കുട്ടികളുടെ പരിപൂർണ്ണവിവര ശേഖരണത്തിന് തയ്യാറാക്കിയ സഹിതം സഞ്ചിത വിവര രേഖയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രകാശനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് എൻ.സുരേഷ് അധ്യക്ഷത വഹിച്ചു. മുൻ...സഹിതം പദ്ധതി ഉദ്ഘാടനം ചെയ്തു.