‘ഇന്ധന വില വർദ്ദനവ് ‘വാഴക്കാട് പഞ്ചായത്ത് UDF പ്രതിഷേധിച്ചു.

MTV News 0
Share:

വാഴക്കാട് : പെട്രോൾ ഡീസൽ വില വർദ്ദന വിലൂടെ കേന്ദ്ര- കേരള
സർക്കാറുകൾ ജനദ്രോഹങ്ങളുടെ തുടർ കഥയായി മാറിയതായി വാഴക്കാട് പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി, അടിക്കടിയുള്ള കേന്ദ്ര സർക്കാറിൻ്റെ ഇന്ധന വില വർദ്ദന വിലും ജനങ്ങൾക്ക് നികുതിഭാരം കുറക്കാത്ത കേരള സർക്കാർ നടപടിയിലും യോഗം പ്രതിഷേധിച്ചു, ഓൺലൈനിലായി നടന്ന യോഗത്തിൽ ചെയർമാൻ ജൈസൽ എളമരം അദ്ധ്യക്ഷത വഹിച്ചു, കെ സുധാകരൻ എംപി പുതിയ കെ പി സി സി പ്രസിഡണ്ടായി നിയമിതനായതിൽ യോഗം സന്തോഷം രേഖപ്പെടുത്തി, യോഗത്തിൽ പഞ്ചായത്ത് യു ഡി എഫ് കൺവീനർ കെ ആലി, ഭാരവാഹികളായ പി എ ഹമീദ് മാസ്റ്റർ ,കെ എം എ റഹ്മാൻ ,മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ, പി കെ മുരളീധരൻ, മോട്ടമ്മൽ മുജീബ് മാസ്റ്റർ, കെ ഒ അലി , സി കെ മുഹമ്മദ് കുട്ടി മാസ്റ്റർ, പി കെ റഫീഖ് അഫ്സൽ, ഒ വിശ്വൻ ,എം കെ സി നൗഷാദ്, C T റഫീഖ് ,ചെറുപാറ മുഹമ്മദ് പങ്കെടുത്തു,