മദ്യപിച്ച് ബസ് ഓടിച്ചു; കെഎസ്ആർടിസി തലശ്ശേരി ഡിപ്പോയിലെ ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ. തലശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ കാസർഗോഡ് സ്വദേശി ബലരാജൻ ആണ് പിടിയിലായത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവറാണ് ബലരാജൻ.
ചൊവ്വാഴ്ച വൈകിട്ട് തലശ്ശേരിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകേണ്ടിയിരുന്ന ബസ് സര്‍വീസ് ആരംഭിക്കുന്നതിനായി ബസ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് വരുന്നതിനിടെ അപകടം സംഭവിച്ചിരുന്നു. സ്റ്റാന്‍ഡിലേക്ക് വരികയായിരുന്ന ബസ് ഒരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി. പരിശോധനയില്‍ ഡ്രൈവര്‍ ബലരാജ് മദ്യപിച്ചെന്ന് വ്യക്തമായതോടെ തലശ്ശേരി ബസ് സ്റ്റാൻഡിൽ വെച്ച് തന്നെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)