മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 304 റൺസ് ജയം

MTV News 0
Share:
MTV News Kerala

അയര്‍ലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 304 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യയുടെ 435 എന്ന ടോട്ടൽ പിന്തുടർന്ന അയര്‍ലന്‍ഡ് 131 റൺസിൽ ഓൾ ഔട്ടായി. നേരത്തെ സ്മൃതി മന്ദാനയുടെയും പ്രതിക റാവലിന്റെയും തകർപ്പൻ സെഞ്ച്വറിയും റിച്ച ഘോഷിന്റെ അതിവേഗ ഫിഫ്‌റ്റിയുമാണ് കൂറ്റൻ സ്കോർ ആതിഥേയർക്ക് സമ്മാനിച്ചത്.

തുടർച്ചയായ മത്സരങ്ങളിൽ മികച്ച പ്രകടനവുമായി കളം നിറഞ്ഞ മന്ദാന സെഞ്ച്വറിയുമായി ഈ മത്സരത്തിലും തിളങ്ങി. വെറും 80 പന്തിൽ ഏഴ് സിക്‌സറും 12 ഫോറുകളും അടക്കം 135 റൺസ് നേടി. പ്രതിക റാവലും സെഞ്ച്വറിയുമായി തിളങ്ങി. 129 പന്തിൽ 20 ഫോറുകളും ഒരു സിക്‌സറും അടക്കം 154 റൺസാണ് പ്രതിക റാവൽ നേടിയത്. 42 പന്തിൽ റിച്ച ഘോഷ് 59 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ മൂന്ന് വിക്കറ്റും തനൂജ കൻവാർ രണ്ട് വിക്കറ്റും നേടി. മലയാളി താരം മിന്നു മണി ഒരു വിക്കറ്റും നേടി.

ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ 116 റൺസിനാണ് ജയിച്ചത്.