എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പറവൂര്‍: എറണാകുളത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറത്താണ് സംഭവം. കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. മകന് ജിതിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.
സംഭവത്തില്‍ അയല്‍വാസി റിതു ജയനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്. വേണുവിന്റെ കുടുംബവുമായുള്ള തര്‍ക്കമാണ് അരുംകൊലയില്‍ കലാശിച്ചതെന്നാണ് വിവരം. പ്രതി ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്. ഇയാള്‍ക്കെതിരെ വേണുവും കുടുംബവും നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)