വന്ദേഭാരത് ട്രെയിനിൽ ദമ്പതികളോട് മതസ്‌പർധയോടെ സംസാരം; യുകെ പൗരനായ മലയാളി ജാമ്യമില്ലാ കേസിൽ അറസ്റ്റിൽ
തിരുവനന്തപുരം: വന്ദേ ഭാരതിൽ ദമ്പതികളോട് മതസ്പർധയോടെ സംസാരിച്ച സംഭവത്തിൽ യുകെ പൗരനായ മലയാളി അറസ്റ്റിൽ. കോട്ടയം സ്വദേശി ആനന്ദ് മാത്യു(54)വാണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാൾ മതസ്പർധയോടെ സംസാരിച്ചത്. വന്ദേഭാരതിനെ എതിർത്തവർ ഇപ്പോൾ ഇതിൽ കയറി തുടങ്ങിയോ എന്നായിരുന്നു ചോദ്യം. ബ്രിട്ടീഷ് പൗരത്വമുള്ള മലയാളിയാണ് ആനന്ദ് മാത്യു. ബ്രിട്ടനിൽ നഴ്‌സായിരുന്നു ഇയാളെന്നാണ് വിവരം. സംഭവത്തിൽ ആനന്ദ് മാത്യുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് റെയിൽവെ പൊലീസ് അറിയിച്ചു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)