ഐ എസ് എല്ലിൽ ഇനി കളത്തിൽ നാലു വിദേശ താരങ്ങൾ മാത്രം

MTV News 0
Share:
MTV News Kerala

ഐ എസ് എല്ലിലെ വിദേശ താരങ്ങളുടെ എണ്ണം നാലാക്കി കുറക്കാൻ തീരുമാനമായി.
2021-22 സീസൺ മുതൽ വിദേശ താരങ്ങളുടെ എണ്ണം കുറയും. പുതിയ സീസണിൽ ഒരു ടീമിന് ഒരു സമയത്ത് പരമാവധി നാലു വിദേശ താരങ്ങളെ മാത്രമേ കളത്തിൽ ഇറക്കൻ സാധിക്കുകയുള്ളൂ. 3+1 ഒന്ന് എന്ന ഏഷ്യൻ നിയമം ആകെ ആറു വിദേശ താരങ്ങളെ മാത്രമെ ഒരു ക്ലബിന് സൈൻ ചെയ്യാൻ സാധിക്കുകയുള്ളൂ. മാർക്യു പ്ലയറാണെങ്കിൽ മാത്രമേ ഏഴാമത് ഒരു വിദേശ താരത്തെ സൈൻ ചെയ്യാൻ പറ്റുകയുള്ളൂ.

സൈൻ ചെയ്യുന്നു വിദേശ താരങ്ങളിൽ ഒന്ന് ഏഷ്യൻ താരമാവുകയും വേണം. (എ എഫ് സിയിൽ കളിക്കുന്ന രാജ്യത്തിലെ താരം). ആദ്യ ഇലവനിൽ നാല് വിദേശ താരങ്ങൾക്ക് മാത്രമെ കളിക്കാനും കഴിയു. ഐ എസ് എല്ലിൽ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാൻ വേണ്ടിയുള്ള ഔദ്യോഗിക നീക്കങ്ങൾ കഴിഞ്ഞ സീസണിൽ തന്നെ നടത്തിയിരുന്നു എങ്കിലും ക്ലബുകളുടെ പ്രതിഷേധങ്ങൾ കാരണമാണ് അന്ന് അത് നടക്കാതിരുന്നത്.

നാലു വിദേശ താരങ്ങൾ മാത്രം എന്നത് ഏഷ്യൻ ടൂർണമെന്റുകളിൽ നിലവിലുള്ള നിയമമാണ്. ഇന്ത്യയിലും ഇത് കൊണ്ടു വന്നാൽ മാത്രമെ ക്ലബുകൾക്ക് ഏഷ്യൻ ടൂർണമെന്റുകളിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ ആവുകയുള്ളൂ‌ എന്നതും എ ഐ എഫ് എഫ് കണക്കിലെടുത്തു. 2014ൽ ഐ എസ് എൽ തുടങ്ങുന്ന കാലത്ത് ആറ് വിദേശ താരങ്ങൾക്ക് ആദ്യ ഇലവനിൽ കളിക്കാമായിരുന്നു. പിന്നീട് 2017-18 സീസണിലാണ് അത് അഞ്ചാക്കി കുറച്ചത്.

ഇതിനൊപ്പം ഒരോ ടീമിലും നിർബന്ധമായും നാലു ഡെവല്പ്മെന്റ് താരങ്ങളും ഈ സീസൺ മുതൽ വേണം. രണ്ട് ഡെവല്പമെന്റ് താരങ്ങൾ മാച്ച് സ്ക്വഡിലും ഉണ്ടായിരിക്കണം