പൊള്ളും വിലയിൽ പച്ചക്കറി.

MTV News 0
Share:
MTV News Kerala

കോഴിക്കോട്:കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ കാരണം അയൽ സംസ്ഥാനങ്ങളിൽ വലിയ രീതിയിലുള്ള കൃഷി നാശമാണ് ഉണ്ടായത്.ഇതു തന്നെയാണ് പച്ചക്കറികൾക്കും പഴങ്ങൾക്കും വലിയ രീതിയിലുള്ള വിലക്കയറ്റത്തിന് പ്രാധാന കാരണമായത്. സവാള, തകാളി ഉരുളകിഴങ്ങ് തുടങ്ങിയ പച്ചക്കറികൾക്കെല്ലാം ഒരാഴ്ചക്കിടെ വില വർധനവുണ്ടായി.

ദിവസങ്ങൾക്ക് മുൻപ് 10 ഉം 15 ഉം മാർക്കറ്റ് വില ഉണ്ടായിരുന്ന തക്കാളിക്ക് ഇന്നത്തെ മാർക്കറ്റ് 60 ന്റെ അടുത്താണ്. സവാളയുടെ വിലയും 50ൽ എത്തി. വിലക്കയറ്റം എവിടെ വരെ എത്തുമെന്ന് കണ്ടറിയണമെന്നാണ് കച്ചവടകാർ പറയുന്നത്.

പച്ചക്കറിക്കൊപ്പം മീനിനും കോഴിക്കും വില കൂടുന്നത് സാധാരണകാരന്റെ ദിവസ ബജറ്റ് താളം തെറ്റിച്ചിരിക്കുകയാണ്. ഇങ്ങനെ തുടരുകയാണെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നാണ് സാധാരണക്കാർ പറയുന്നത്..