
20000 ഇന്ത്യക്കാരെ തിരിച്ചയച്ചേക്കുമെന്ന റിപ്പോർട്ടിൽ അമേരിക്കയെ ആശങ്ക അറിയിച്ച് കേന്ദ്ര സർക്കാർ
ന്യൂയോർക്ക്: അധികാരത്തിലേറിയതിന് പിന്നാലെയുള്ള കുടിയേറ്റത്തെക്കുറിച്ചുള്ള ഡോണൾഡ് ട്രംപിന്റെ കർശന നിലപാട് ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. അനധികൃത കുടിയേറ്റം നടത്തിയവരെ ആദ്യ നൂറ് ദിവസത്തിനുള്ളിൽ തന്നെ ട്രംപ് തിരിച്ചയ്ക്കാനുള്ള നടപടികൾ തുടങ്ങും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. 20,000ത്തോളം ഇന്ത്യക്കാരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
20000 ത്തോളം ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ചേക്കും എന്ന റിപ്പോർട്ടിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. ചാർട്ടേഡ് വിമാനങ്ങളിൽ ഇത്രയും ഇന്ത്യക്കാരെ തിരിച്ചയ്ക്കാൻ അമേരിക്ക തീരുമാനിച്ചാൽ കേന്ദ്രസർക്കാരിനത് വൻ വെല്ലുവിളിയാകും. പരസ്പരം ചർച്ച നടത്തി മാത്രമേ ഇത്തരം നടപടികൾ സ്വീകരിക്കാവൂ എന്ന നിലപാട് ഇന്ത്യ അമേരിക്കയെ അറിയിച്ചതായാണ് സൂചന.
ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കും എന്ന ട്രംപിന്റെ മുന്നറിയിപ്പും ഇന്ത്യ നല്ല സന്ദേശമായല്ല കാണുന്നത്. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള പാരീസ് ഉടമ്പടിയിയൽ നരേന്ദ്ര മോദി വഹിച്ച പങ്ക് കേന്ദ്ര സർക്കാർ എന്നും പ്രചാരണായുധമാക്കിയിരുന്നു. ആ ഉടമ്പടിയിൽ നിന്ന് ട്രംപ് പിൻമാറിയതും ഭാവിയിൽ ഇന്ത്യ – അമേരിക്ക ബന്ധത്തിൽ കല്ലുകടിയാകാനും സാധ്യതയുണ്ട്.
© Copyright - MTV News Kerala 2021
View Comments (0)