
മാഷേ…മാപ്പ്! അധ്യാപകരോട് കയർത്ത് സംസാരിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് വിദ്യാർഥി, ക്രിമിനലാക്കാനില്ലെന്ന് പ്രിൻസിപ്പാൾ
തൃത്താലയിൽ വിദ്യാർത്ഥി അധ്യാപകരോട് കയർത്ത് സംസാരിച്ച സംഭവത്തിൽ അധ്യാപകരോട് ക്ഷമ ചോദിച്ച് വിദ്യാർഥി.തൃത്താല പൊലീസ് സ്റ്റേഷനിൽ വെച്ച് അദ്ധ്യാപകരും വിദ്യാർത്ഥിയും രക്ഷിതാവിൻ്റെ സാനിധ്യത്തിൽ സംസാരിച്ചു.പിഴവ് പറ്റിയതാണ്, മാപ്പ് നല്കണമെന്ന് വിദ്യാർത്ഥി അധ്യാപകനോട് പറഞ്ഞു
കേസുമായി ഇനി മുന്നോട്ട് പോകേണ്ടതില്ലെന്ന് അധ്യാപകർ തീരുമാനിച്ചിട്ടുണ്ട്.വിദ്യാർഥിക്ക് കൗൺസിലിംഗ് നൽകാനും അടുത്ത ദിവസം മുതൽ ക്ലാസ്സിൽ വരാനും സൗകര്യമൊരുക്കും.തൃത്താല പോലീസ് ലഭിച്ച പരാതിയുടെ അടിത്തനത്തിൽ വനിതാ ശിശു വികസന വകുപ്പിന് റിപ്പോർട്ട് കൈമാറും. അതേസമയം കുട്ടിയെ തിരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പാൾ മാധ്യമങ്ങളോട് പ്രതികരിച്ചു.വിദ്യാർത്ഥിയുടെ വീഡിയോ പ്രചരിപ്പിച്ചതിൽ അധ്യാപകർക്കോ സ്ഥാപനത്തിനോ ബന്ധമില്ലെന്നുംകുട്ടിയെ ക്രിമിനൽ ആക്കാനും ഇല്ലെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.
സംഭവത്തിൽ അധ്യാപകർ തൃത്താല പൊലീസിൽ പരാതി നൽകിയിരുന്നു. സ്‌കൂളിന് പുറത്തിറങ്ങിയാൽ തീർക്കുമെന്നായിരുന്നു വിദ്യാർത്ഥി പറഞ്ഞത്. ഇതിൻറെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന് കർശന നിയമമുണ്ടായിട്ടും അത് ലംഘിച്ചതോടെയാണ് അധ്യാപകർ ഫോൺ പിടിച്ചുവെച്ചത്.ഫോൺ വാങ്ങിയപ്പോഴും വിദ്യാർത്ഥി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടർന്ന് പ്രധാനാധ്യാപകന്റെ മുറിയിലേയ്ക്ക് കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് അധ്യാപകനെ തീർക്കുമെന്നും കൊല്ലുമെന്നുള്ള തരത്തിൽ ഭീഷണി മുഴക്കി വിദ്യാർത്ഥി സംസാരിച്ചത്.
© Copyright - MTV News Kerala 2021
View Comments (0)