കേരള ടൂറിസത്തിന്റെ പൊന്‍തൂവല്‍; ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് വഴി വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടം

MTV News 0
Share:
MTV News Kerala

ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് വഴി ടുറിസം മേഖല വരുമാനത്തില്‍ സ്വന്തമാക്കിയത് വലിയ കുതിച്ചു ചാട്ടമെന്ന് വിവരാവകാശ രേഖ. സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ പദ്ധതിയിലൂടെ ഒരു വര്‍ഷത്തില്‍ സ്വന്തമാക്കിയത് ലക്ഷങ്ങളുടെ ലാഭം. സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് വലിയ ലാഭം കൊയ്‌തെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ഒരു വര്‍ഷം കൊണ്ട് 31 ലക്ഷം രൂപയില്‍ അധികം ലാഭം ബീച്ചുകളിലെ ഫോട്ടിംഗ് ബ്രിഡ്ജ് നേടി എന്നതാണ് വിവരാവകാശ രേഖ.

സംസ്ഥാനത്തെ 7 ഫ്‌ലോട്ടിംഗ് ബ്രിഡ്ജിലൂടെയാണ് ഈ നേട്ടം ടൂറിസം വകുപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും വലിയ ലാഭം കൊയ്തത് കോഴിക്കോട് ജില്ലയില്‍ ആണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളിലാണ് നിലവില്‍ ഫോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തിക്കുന്നത്. ടുറിസം മേഖലയിലെ തികച്ചും വ്യത്യസ്തമായ യാത്രാനുഭവം വിദേശികളെ ഉള്‍പ്പെടെ ആകര്‍ഷിക്കുകയാണ്. അതിനിടെയാണ് പദ്ധതിയുടെ ലാഭകണക്കുകള്‍ കൂടി പുറത്തുവരുന്നത്.