
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ പ്ലസ് വൺ വിദ്യാർത്ഥി മറ്റൊരു വിദ്യാർഥിയെ കുത്തി. മണ്ണൂർ പത്മരാജ സ്കൂളിന് സമീപം ആണ് സംഭവം. കഴുത്തിന് പരുക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല. വിദ്യാര്‍ഥികള്‍ തമ്മില്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നേരത്തെയുണ്ടായിരുന്നു. ഇതു പറഞ്ഞ് തീര്‍ക്കാനാണ് വിദ്യാര്‍ഥികളെത്തിയത്. ഇതിനിടെയാണ് ആക്രമണമുണ്ടായത്. കുത്തിയ വിദ്യാർത്ഥിയും പിതാവും പോലീസ് കസ്റ്റഡിയിലാണ്.
അതേ സമയം, അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 9 പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. അഞ്ചു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സി ഡബ്ല്യൂ സി നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. പ്ലസ് ടു വിദ്യാർഥിനിയായ അതിജീവിത സ്കൂളിൽ പോകാൻ മടികാട്ടി തുടങ്ങിയതോടെയാണ് കൗൺസിലിങ്ങിന് വിധയയാക്കിയത്. കൗൺസിലിങ്ങിൽ പെൺകുട്ടി ഏഴാം ക്ലാസ് മുതൽ തുടർച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടി അറിയിച്ചു. 9 പേർക്കെതിരെയാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.
© Copyright - MTV News Kerala 2021
View Comments (0)