
കോഴിക്കോട്: അജ്ഞാതന്‍ തീയിട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ഇരുനില വീടുകളും ബൈക്കുകളും കത്തിനശിച്ചു. മൂരിയാട് പാലത്തിനും പുഴയ്ക്കും സമീപമുള്ള രണ്ട് ഇരുനിലവീടും രണ്ട് ബൈക്കുമാണ് കത്തിനശിച്ചത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട അഞ്ച് ഇരുചക്രവാഹനങ്ങളില്‍ ഒന്നിന് തീപിടിച്ച് അതില്‍നിന്ന് പടര്‍ന്നാണ് വീടുകള്‍ക്കും മറ്റൊരു ബൈക്കിനും തീപിടിച്ചതെന്നാണ് സംശയിക്കുന്നത്. മൂരിയാട് മൂര്‍ക്കുണ്ട് പടന്നയില്‍ മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കാണ് തീപിടിച്ചത്.
ഈ വീടുകളില്‍ അഞ്ചുകുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഒരുമാസം മാത്രമുള്ള കുഞ്ഞും അമ്മയും മാത്രമാണ് ഇതില്‍ ഒരു വീട്ടിലുണ്ടായിരുന്നത്. തീ ആളിക്കത്തുന്നത് കണ്ട് പുറകുവശത്തെ കോണിവഴി ഇറങ്ങിയാണ് ഇരുവരുള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടത്. വീടുകളില്‍ താമസിച്ചിരുന്ന ആര്‍ക്കും പരിക്കില്ല.
കസബ എസ്‌ഐ ആര്‍ ജഗ്‌മോഹന്‍ ദത്തിന്റെ നേതൃത്വത്തില്‍ പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണമാരംഭിച്ചു. സമീപസ്ഥലങ്ങളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
© Copyright - MTV News Kerala 2021
View Comments (0)