
ചോറ്റാനിക്കരയിൽ പോക്സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ആൺസുഹൃത്ത് തലയോലപ്പറമ്പ് സ്വദേശി അനൂപാണ് (25) അറസ്റ്റിലായത്. ബലാൽസംഘം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനൂപിനെതിരെ കേസെടുത്തത്. പ്രതി അനൂപ് പെൺകുട്ടിയെ അതിക്രൂരമായി മർദിച്ചുവെന്ന് പൊലീസ് പറഞ്ഞു.
ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയെ പ്രതി ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു. പെൺകുട്ടി മരിച്ചു എന്ന് കരുതി പ്രതി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടോയെന്ന് പ്രതിക്ക് സംശയം തോന്നിയതിന്റെ പേരിലായിരുന്നു കൊലപ്പെടുത്താൻ ശ്രമിച്ചത്.
അതേ സമയം, പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവില്‍ വെന്റിലേറ്ററിലാണ് അതിജീവിത. തന്റെ എതിര്‍പ്പ് മറികടന്ന് അനൂപ് പലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് താന്‍ താമസം മാറിയതെന്നും അവര്‍ പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)