ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്‌ത്തി ഫ്ലഷ് അമർത്തി, നിറത്തിന്റെ പേരിൽ പരിഹാസം’; 15കാരന്റെ ആത്മഹത്യയിൽ പരാതിയുമായി മാതാവ്

MTV News 0
Share:
MTV News Kerala

കൊച്ചി: തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മാതൃസഹോദരന്‍ ഷെരീഫ്. ഒമ്പതാം ക്ലാസുകാരനായ മിഹിര്‍ മുഹമ്മദിനോട് ഗ്ലോബല്‍ സ്‌കൂളില്‍ വെച്ച് കുറ്റവാളിയോടെന്ന പോലെ പെരുമാറിയെന്ന് ഷെരീഫ് പറഞ്ഞു. സ്‌കൂളിലും ബസ്സിലും ടോയ്‌ലെറ്റിലും വെച്ച് റാഗിങ്ങിന് വിധേയനായെന്നും അദ്ദേഹം പറഞ്ഞു.

‘ജംസ് അക്കാദമിയില്‍ നിന്ന് പോരേണ്ടി വന്നത് മിഹിറിനെ മാനസികമായി തകര്‍ത്തു. ബാസ്‌കറ്റ് ബോള്‍ ടീമില്‍ നിന്നും ഒഴിവാക്കിയത് മാനസിക സമ്മര്‍ദ്ദത്തിനിടയാക്കി. സുഹൃത്തുക്കളെ നഷ്ടപ്പെട്ടതും മിഹറിനെ തളര്‍ത്തി’, അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ഫോര്‍ മിഹിര്‍ ഫോറം ഡിലീറ്റ് ചെയ്തതിലും സംശയമുണ്ടെന്നും ഷെരീഫ് പറഞ്ഞു.

കുട്ടി സ്‌കൂളില്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെ അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. കുട്ടി സ്‌കൂള്‍ ബസില്‍വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടിരുന്നു. വാഷ് റൂമില്‍ കൊണ്ടുപോയി ഉപദ്രവിച്ചു. ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിക്കുകയും, ടോയ്ലറ്റില്‍ നക്കിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂളില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ക്ക് സല്‍പ്പേര് പോകുമോ എന്ന ഭയമായിരുന്നുവെന്നും അമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടി.

കൂട്ടിക്കൊണ്ടുപോകാൻ ആരും എത്തിയില്ല; ശ്രീതുവിനെ പൂജപ്പുര വനിതാ മന്ദിരത്തിലേക്ക് മാറ്റി
ഈ മാസം പതിനഞ്ചിനായിരുന്നു ഒന്‍പതാം ക്ലാസുകാരനായ ഇരുമ്പനം സ്വദേശി മിഹിര്‍ അഹമ്മദ് ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. മിഹിറിന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.