
ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു.
കോഴിക്കോട് :കോഴിക്കോട് അരയിടത്ത് പാലത്ത് ഇന്നലെയുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു.കൊമ്മേരി സ്വദേശി മുഹമ്മദ് ഷാനിഹ് (27) ആണ് മരിച്ചത്. ഷാനിഹ് സഞ്ചരിച്ച ബൈക്കിലിടിച്ചായിരുന്നു ബസ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷാനിഹിനെ അപകടം നടന്ന ഉടൻ തന്നെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ബസ് മറിയുന്നതിന് തൊട്ടുമുമ്പ് ഷാനിഹ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയും ഷാനിഹ് തെറിച്ച് റോഡിലേക്ക് വീഴുകയും ആയിരുന്നു.
അപകടത്തില്‍ ആകെ 54 പേരാണ് ചികിത്സ തേടിയത്. 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കോഴിക്കോട്-മാവൂര്‍-കൂളിമാട് റൂട്ടില്‍മറ്റൊരു ബസ്സിന് പകരം സര്‍വീസ് നടത്തുന്ന
ബസാണ് അപകടത്തില്‍പ്പെട്ടത്.ബസിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ആളുകളെ മാറ്റിയ ശേഷം ക്രെയില്‍ ഉപയോഗിച്ചാണ് ബസ് ഉയര്‍ത്തിയത്. വേഗതയിലായിരുന്നു ബസെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)