പ്ലസ്ടു വിദ്യാർത്ഥിനി മുക്കത്ത് വാഹനാപകടത്തിൽ മരിച്ചു

MTV News 0
Share:
MTV News Kerala

മുക്കം: ഞായറാഴ്ച രാത്രി 7 മണിക്ക് മുക്കത്ത് നടന്ന വാഹനാപകടത്തിൽ കൊടിയത്തൂർ സ്വദേശി കാരാട്ട് മുജീബിൻ്റെ മകളായ ഫാത്തിമ ജെബിൻ (18) മരണപ്പെട്ടു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.

ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. മാതാവുമൊത്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.