
പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു; കാസർകോട് പത്മ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം
കാസർകോട്: പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം. പത്മ ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവ് ആരോപണം ഉയരുന്നത്. ഗർഭിണിയായത് മുതൽ ചേറ്റുക്കുണ്ട് സ്വദേശിനി ദീപ കാസർകോട് പത്മ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നു.
ചികിത്സക്കിടെ ആരോഗ്യനില വഷളായതോടെ യുവതിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ പ്രസവത്തിലെ അപകട സാധ്യത ഡോക്ടർ പറഞ്ഞില്ലെന്നും കുട്ടി മരിച്ച വിവരം അധികൃതർ മറച്ചുവെച്ചുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ആരോഗ്യമന്ത്രിയ്ക്കും, മനുഷ്യാവകാശ കമ്മീഷനും ഉൾപ്പെടെ യുവതിയുടെ കുടുംബം പരാതി നൽകി. മറ്റ് ആരോഗ്യപ്രശ്നങ്ങളാണ് യുവതിയുടെ മരണ കാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)