ഇടിമിന്നലിൽ വീടിന് കേട്പാട് സംഭവിച്ചു.

MTV News 0
Share:


മാവൂർ:പള്ളിയോൾ ചിറക്കൽമേത്തൽ നാരായണൻ്റെ വീടിനാണ് ഇടിമിന്നലിൽ തകരാർ സംഭവിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് അതിശക്തമായ ഇടിമിന്നലുണ്ടായത്.

മിന്നലിൽ വീടിൻ്റെ ചുമരിൻ്റെ ഒരു ഭാഗം തകർന്നു. ചുമരുകൾക്ക് വിള്ളലും സംഭവിച്ചു.
കൂടാതെ വീട്ടുമുറ്റം മിന്നലിൻ്റെ ശക്തിയിൽ ചിതറിതെറിച്ചിട്ടുമുണ്ട്. മുറ്റത്തിനോട് ചേർന്ന ഭാഗത്തെ കൃഷിയും നശിച്ചിട്ടുണ്ട്. മിന്നലുണ്ടായ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആരും പരിക്കേൽക്കാതെ
രക്ഷപ്പെട്ടു.

മിന്നലിൽ നാശനഷ്ടമുണ്ടായ വീട്
മാവൂർ ഗ്രാമപഞ്ചായത്ത് അംഗം എ.പി.മോഹൻദാസ്, മാവൂർ പോലീസ് പ്രിൻസിപ്പൽ എസ്.ഐ. വി.ആർ രേഷ്മ എന്നിവർ സന്ദർശിച്ചു.