
തൃശൂര്‍:തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ ആദിവാസിയാണ് ആന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാണഞ്ചേരി 14-ാം വാർഡിലെ താമരവെള്ളച്ചാൽ സങ്കേതത്തിലെ മലയൻ വീട്ടിൽ പ്രഭാകരൻ (60) ആണ് കൊല്ലപ്പെട്ടത്.
കാട്ടാനയുടെ അടിയേറ്റ് വീണശേഷം ചവിട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. നാലു കിലോമീറ്റർ ഉൾവനത്തിൽ കരടിപാറ തോണിക്കലിൽ ഇന്ന് രാവിലെയാണ് സംഭവം. ഇയാളോടൊപ്പം മകനും മരുമകനമുണ്ടായിരുന്നു. കാട്ടനയുടെ അടിയേറ്റ് വീഴുകയായിരുന്നു. ഇതിനുശേഷം ആന ചവിട്ടി കൊലപ്പെടുത്തിയെന്നാണ് വിവരം. കൂടെയുള്ളവർ ഓടിരക്ഷപ്പെടുയായിരുന്നു
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)