കുന്ദമംഗലം കോടതി കെട്ടിട നവീകരണം 1 കോടി രൂപയുടെ ഭരണാനുമതി

MTV News 0
Share:
MTV News Kerala

കുന്ദമംഗലം| കോടതി കെട്ടിട നവീകരണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള കോടതി കെട്ടിടത്തിന്റെ പൗരാണിക പ്രാധാന്യം ചോര്‍ന്നുപോവാതെ നവീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
       
കുന്ദമംഗലത്ത് കോടതിയും പോലീസ് സ്റ്റേഷനും ഒരേ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അസൗകര്യങ്ങള്‍ക്ക് നടുവില്‍ ജീവനക്കാരും നാട്ടുകാരും അനുഭവിച്ചുവന്ന പ്രയാസം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് രണ്ട് സ്ഥാപനങ്ങളും സൗകര്യപ്രദമായ നിലയിലേക്ക് മാറ്റണമെന്ന തീരുമാനമുണ്ടായത്.
       
കുന്ദമംഗലം പെരിങ്ങളം റോഡില്‍ ആഭ്യന്തര വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് എന്‍.ഐ.ടി ആര്‍കിടെക്ചറല്‍ വിംഗ് തയ്യാറാക്കിയ പ്ലാന്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിലേക്കാണ് പോലീസ് സ്റ്റേഷന്‍ മാറ്റിയത്. ആകര്‍ഷകമായ ഈ കെട്ടിടം നിര്‍മ്മിച്ചത് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗപ്പെടുത്തിയാണ്.
        
കുടുസ്സായ ഒരു മുറിയിലാണ് കോടതിയിൽ ന്യായാധിപനും കക്ഷികളും സാക്ഷികളും പ്രതികളും അഭിഭാഷകരും ഉദ്യോഗസ്ഥരുമെല്ലാം ഇപ്പോൾ ഇരിക്കുന്നത്. ഇത് മാറ്റി വിശാലമായ ഒരു കോര്‍ട്ട് ഹാള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണ്.


       
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കോടതി കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ പറ‍ഞ്ഞു.

Share:
MTV News Keralaകുന്ദമംഗലം| കോടതി കെട്ടിട നവീകരണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള കോടതി കെട്ടിടത്തിന്റെ പൗരാണിക പ്രാധാന്യം ചോര്‍ന്നുപോവാതെ നവീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.       കുന്ദമംഗലത്ത് കോടതിയും പോലീസ് സ്റ്റേഷനും ഒരേ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അസൗകര്യങ്ങള്‍ക്ക് നടുവില്‍ ജീവനക്കാരും നാട്ടുകാരും അനുഭവിച്ചുവന്ന പ്രയാസം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് രണ്ട് സ്ഥാപനങ്ങളും സൗകര്യപ്രദമായ നിലയിലേക്ക് മാറ്റണമെന്ന തീരുമാനമുണ്ടായത്.       കുന്ദമംഗലം പെരിങ്ങളം റോഡില്‍ ആഭ്യന്തര വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് എന്‍.ഐ.ടി ആര്‍കിടെക്ചറല്‍ വിംഗ്...കുന്ദമംഗലം കോടതി കെട്ടിട നവീകരണം 1 കോടി രൂപയുടെ ഭരണാനുമതി