
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ കേരളം വിദർഭയെ നേരിടും. കേരളവും ഗുജറാത്തും തമ്മിലുള്ള സെമി ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചു. നിലവിലെ ചാംപ്യന്മാരായ മുംബൈയെ 80 റൺസിന് തോൽപ്പിച്ചാണ് വിദർഭ ഫൈനലിൽ കടന്നിരിക്കുന്നത്. ഫെബ്രുവരി 26നാണ് ഫൈനൽ ആരംഭിക്കുക.
ഗുജറാത്തിനെതിരെ ആദ്യ ഇന്നിംഗ്സിൽ രണ്ട് റൺസിന്റെ ലീഡ് നേടിയാണ് കേരളം ഫൈനൽ പ്രവേശനം ഉറപ്പിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457നെതിരെ മറുപടി പറഞ്ഞ ഗുജറാത്ത് 455 റൺസിൽ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിനിറങ്ങിയ കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. ഇതോടെ ഇരുടീമുകളുടെയും ക്യാപ്റ്റന്മാർ സമനിലയ്ക്ക് സമ്മതിച്ചു. രണ്ടാം ഇന്നിംഗ്സിൽ കേരളത്തിനായി ജലജ് സക്സേന പുറത്താകാതെ 37 റൺസും രോഹൻ കുന്നുമ്മൽ 32 റൺസും നേടി.
മറ്റൊരു സെമിയിൽ നിലവിലെ ചാംപ്യന്മാരായ മുംബൈയെ തകർത്താണ് വിദർഭയുടെ സെമി പ്രവേശനം. 406 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച മുംബൈ രണ്ടാം ഇന്നിംഗ്സിൽ 325 റൺസിൽ എല്ലാവരും പുറത്തായി. 66 റൺസെടുത്ത ഷാർദുൽ താക്കൂറാണ് രണ്ടാം ഇന്നിംഗ്സിൽ മുംബൈയുടെ ടോപ് സ്കോററായത്. സ്കോർ വിദർഭ ആദ്യ ഇന്നിംഗ്സിൽ 383, മുംബൈ ഒന്നാം ഇന്നിംഗ്സിൽ 270. വിദർഭ രണ്ടാം ഇന്നിംഗ്സിൽ 292, മുംബൈ രണ്ടാം ഇന്നിംഗ്സിൽ 325.
© Copyright - MTV News Kerala 2021
View Comments (0)