അങ്ങാടിയും റോഡും ശുചീകരിച്ചു

MTV News 0
Share:

മാവൂർ : സിഗ്‌സാഗ് കലാ കായിക വേദി മെമ്പർമാരും ആർ.ആർ ടി പ്രവർത്തരും ചേർന്ന് കൽപള്ളി അങ്ങാടി മുതൽ കോളക്കോട്ട് താഴം വരെയുള്ള റോഡിലെ മാലിന്യങ്ങളും ഇരുവശങ്ങളിലുമായി വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായ കാടും മരക്കൊമ്പുകളും വെട്ടി ശുചീകരണം നടത്തി. ക്ലബ്ബ് മെമ്പർമാരായ അൻസാർ ടി.എം, അനിൽകുമാർകെ, ഗഫൂർ ഇ, സായി പി,നൗഷാദ് എം.കെ,അയമു ഇ, രാജൻ പി.കെ, സലീം എം എം , ആർ ആർ ടി പ്രവർത്തകരായ നാസർ ഇ, മഖ്ബൂൽ , ഷരീഫ് യു.കെ, ശശികുമാർ വി,വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ കെ. തുടങ്ങിയവർ നേതൃത്വം നൽകി.