ഏകദിന ലോകകപ്പ് ഫൈനൽ തോൽവിക്ക് മറുപടി; ചാംപ്യൻ ഓസീസിനെ തകർത്ത് ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിൽ

MTV News 0
Share:
MTV News Kerala

ചാംപ്യൻസ് ട്രോഫി സെമി പോരാട്ടത്തിൽ ഓസീസിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. ഓസീസ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം ഇന്ത്യ 11 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.
വിരാട് കോഹ്‌ലി (84), ശ്രേയസ് അയ്യർ( 45 ), കെ എൽ രാഹുൽ (42 ) ഹാര്ദിക് പാണ്ഡ്യ ( 28 ), അക്‌സർ പട്ടേൽ ( 27 ) എന്നിവരുടെ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

നേരത്തെ ബാറ്റിങ്ങിൽ ഓസീസിന് വേണ്ടി സ്റ്റീവ് സ്മിത്ത് തിളങ്ങി. താരം 73 റൺസ് നേടി. ഒരു സിക്‌സറും നാല് ഫോറും അടക്കമാണ് താരം 73 നേടിയത്. സ്മിത്തിനെ കൂടാതെ അലക്സ് ക്യാരി 61 റൺസെടുത്തു. ട്രാവിസ് ഹെഡ് 39 റൺസും ലാബുഷെയ്ൻ 29 റൺസും നേടി.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ഹാർ‌ദിക് പാണ്ഡ്യയും അക്‌സർ പട്ടേലും ഓരോ വിക്കറ്റ് വീതവും നേടി. നാളെ നടക്കുന്ന ന്യൂസിലാൻഡ്- ദക്ഷിണാഫ്രിക്ക സെമി ഫൈനലിലെ വിജയിയെയാവും ഇന്ത്യ ഫൈനലിൽ നേരിടുക