ജനജാഗ്രത സമിതി സംയുക്ത യോഗം ചേർന്നു.

MTV News 0
Share:
MTV News Kerala

കട്ടാങ്ങൽ:കാട്ടുപന്നി ശല്യം രൂക്ഷമായ ചാത്തമംഗലം മാവൂർ ഗ്രാമപഞ്ചായത്തുകളുടെ ജനജാഗ്രത സമിതി സംയുക്ത യോഗം ചേർന്നു. പന്നി ശല്യം പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം നടത്തിയത്. ചാത്തമംഗലം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം. കെ. രാജീവ് കുമാർ വിശദീകരണം നടത്തി. പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ പ്രസന്നകുമാർ, ഗ്രേഡ് ഫോറസ്റ്റർമാരായ ബാബു.കെ, കെ.പി. പ്രശാന്തൻ, ചാത്തമംഗലം വില്ലേജ് ഓഫീസർ പ്രവിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിശ്വൻ വെള്ളലശ്ശേരി, ചന്ദ്രമതി. കെ, വിദ്യുൽ ലത എം.കെ, പ്രസീന, ഷീസാ സുനിൽകുമാർ, സുഷമ, പ്രീതി, ജയപ്രകാശ്.പി, റീന എന്നിവർ സംസാരിച്ചു.