Homeകേരളംകോഴിക്കോട്വടകരയിൽ പിടിയിലായത് ഒമ്പതിലും 10-ലും പഠിക്കുന്ന 5 കുട്ടികൾ, മോഷ്ടിച്ചത് 6 ബൈക്ക്, ആവശ്യം ലഹരി കടത്ത്

വടകരയിൽ പിടിയിലായത് ഒമ്പതിലും 10-ലും പഠിക്കുന്ന 5 കുട്ടികൾ, മോഷ്ടിച്ചത് 6 ബൈക്ക്, ആവശ്യം ലഹരി കടത്ത്
കോഴിക്കോട്: വടകരയിൽ മോഷ്ടിച്ച 6 ബൈക്കുകളുമായി 5 വിദ്യാർത്ഥികൾ പിടിയിൽ. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ബൈക്കുകൾ മോഷ്ടിച്ചത്. ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്.
ബൈക്കുകളിൽ ലഹരി വസ്തുക്കൾ കടത്താനായിരുന്നു വിവിധ ഇടങ്ങളിൽ നിർത്തിയിടുന്ന ബൈക്കുകൾ മോഷിടിച്ചിരുന്നത്. രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ഉപയോഗിക്കുകയാണ് രീതി. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് ഇവ കടത്തിയിരുന്നത്. മോഷ്ടിച്ച ചില ബൈക്കുകൾ നിറം മാറ്റം വരുത്തിയിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)