
സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ ജയിൽ മോചന ഹർജി നാളെ വീണ്ടും പരിഗണിക്കും. പ്രാദേശിക സമയം രാവിലെ 11നാണ് റിയാദ് ക്രിമിനൽ കോടതി ഡിവിഷൻ ബഞ്ച് കേസ് പരിഗണിക്കുക.
ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കിയശേഷം ഇത് പത്താം തവണയാണ് റഹീമിന്റെ മോചന ഹർജി കോടതിയുടെ പരിഗണനയ്ക്കെത്തുന്നത്. എല്ലാതവണയും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹർജിയിൽ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ഗവർണറേറ്റ് നാളെ ഹാജരാക്കിയേക്കും. കേസ് നീണ്ടുപോകുന്നതിനാൽ റഹീമിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റഹീമിന്റെ അഭിഭാഷകൻ ഗവർണവർക്ക് അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)