‘വാക്സീന്‍ വിതരണം രോഗികളുടെഎണ്ണവും ജനസംഖ്യയും കണക്കാക്കി’; പുതുക്കിയ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ച് കേന്ദ്രം
ന്യൂഡൽഹി: വാക്സീൻ നയത്തിന്‍റെ പുതുക്കിയ മാർഗ്ഗരേഖ കേന്ദ്രം പുറത്തിറക്കി. രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാക്സിൻ വിതരണം ചെയ്യുക. 18നും 44 നും ഇടയിലുള്ളവരിൽ ആര്‍ക്ക് മുൻഗണന നൽകണം എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.
സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകുന്ന കാര്യം കമ്പനികൾക്ക് തീരുമാനിക്കാം. ഇതിന്‍റെ വിലയും കമ്പനികള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സീൻ സ്വീകരിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഈ വൗച്ചര്‍ സംവിധാനം നൽകുമെന്ന് കേന്ദ്രം അറിയിച്ചു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)