
കോഴിക്കോട് :കുറ്റ്യാടി പശുക്കടവിൽ ഉരുൾപൊട്ടിയതായി സംശയം കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. മരുതോങ്കരയിലും ചെമ്പനോടയിലും
പുഴത്തീരത്തെ ആളുകളെ വീടുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്. ചക്കിട്ടപാറ ചെമ്പനോടയിലും മലവെള്ളപ്പാച്ചിൽ ശക്തമാണ് വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് യാത്രകാർക്ക് നിരോധനം ഏർപ്പെടുത്തി. കോഴിക്കോട്ടെ മലയോരമേഖലയിൽ ശക്തമായ മഴ തുടരുകയാണ് ‘കുറ്റ്യാടി ചുരം മേഖലയിലും മഴ ശക്തമാണ്.തൊട്ടിൽപ്പാലം പുഴയിലും കടത്തറ പുഴയിലും മലവെള്ളപ്പാച്ചിൽ ശക്തമാണ്.കുറ്റ്യാടിയിൽ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.കോഴിക്കോട് ഈങ്ങാപ്പുഴയിൽ റോഡിൽ വെള്ളക്കെട്ട് ഉയർന്നു.ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ വയനാട് മേഖലയിൽ അധികൃതർ ജാഗ്രത പുലർത്തുകയാണ്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)