മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

MTV News 0
Share:

മുക്കം; കുമാരനെല്ലൂർ കാരമൂല റോഡിൽ മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

കാരമൂല ഭാഗത്ത് നിന്നും കുമാരനെല്ലൂർ വഴി മുക്കത്തേക്ക് പോകുകയായിരുന്ന വാഹനം (ആമസോൺ ഡെലിവറി) നിയന്ത്രണം വിട്ട് വീടിന്റെ ചുറ്റുമതിലിൽ ഇടിച്ച് മറിയുകയായിരുന്നു. 

അപകടത്തിൽ വീടിൻറെ മുറ്റത്ത് കളിച്ചു കൊണ്ടിക്കുകയായിരുന്ന കുട്ടിയും വാഹനത്തിന്റെ ഡ്രൈവറും നിസാര പരിക്കോടെ രക്ഷപ്പെട്ടു.

അപകടത്തിൽപ്പെട്ടവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു