
എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന് അരങ്ങുണര്‍ന്നു.
നരിക്കുനി | വളർന്നു വരുന്ന യുവതലമുറയിലാണ് നാളെയുടെ പ്രതീക്ഷയെന്നും അവരാണ് രാജ്യത്തിൻ്റെ ഭാവിയെന്നും തെലുങ്ക് സാഹിത്യകാരൻ ഡോ. കവി യാക്കൂബ് പറഞ്ഞു. എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ആയുധം. അതോടൊപ്പം സർഗാത്മകത കൂടി ചേരുമ്പോഴാണ് വിദ്യാർഥികൾ മികവുറ്റവരാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതു തലമുറയെ വാർത്തെടുക്കാൻ എസ് എസ് എഫ് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം അബ്ദുൽ മജീദ് അരിയല്ലൂർ സാഹിത്യഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ ടി കെ അബ്ദുറഹ്മാൻ ബാഖവി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം സ്വാബിർ സഖാഫി, അബ്ദുൽ ഹമീദ് മടത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിൽ കുമാർ ടി കെ സംസാരിച്ചു. ജി അബൂബക്കർ, കെ അബ്ദുന്നാസർ ചെറുവാടി, ടി കെ ആലിക്കുട്ടി ഫൈസി, അബ്ദുർറഹ്മാൻ ഹാജി പാലത്ത് സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അൽഫാസ് നാഗത്തുംപാടം സ്വാഗതവും ചെയർമാൻ ആശിഖ് സഖാഫി നന്ദിയും പറഞ്ഞു.
© Copyright - MTV News Kerala 2021





View Comments (0)