
മുക്കം: എസ്.എസ്.എൽ.സി.പരീക്ഷക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ശില്പശാല സംഘടിപ്പിച്ചു.’മികച്ച കുട്ടി മികവുറ്റ വിദ്യാലയം’ എന്ന തലക്കെട്ടിൽ നടന്ന പരിപാടി വിദ്യാലയത്തിലെ എഡ്യു കെയർ പ്രവർത്തനങ്ങളുടെ തുടർച്ചയാണ്. കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ ജി.സുധീർ അധ്യക്ഷനായി ട്രെയിനർ നിഷാദ് പട്ടയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ.മറിയുമ്മൂട്ടി. സ്റ്റാഫ് സെക്രട്ടറി സജി.വി.തോമസ്, കെ.കെ നവാസ്.നാസർ കാരങ്ങാടൻ സംസാരിച്ചു.
എഡ്യു കെയർ കൺവീനർ കെ.വിനവാസ് സ്വാഗതവും ജോയിൻ്റ് കൺവീനർ സഹ്ല മുണ്ടോടൻ നന്ദിയും പറഞ്ഞു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)