
എം.ടെക് സ്പോട്ട് അഡ്മിഷന്
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ വിവിധ എം.ടെക് കോഴ്സുകളിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30ന് രാവിലെ പത്തിനകം കോളേജില്‍ എത്തണം. വിവരങ്ങള്‍ http://www.geckkd.ac.in ല്‍ ലഭിക്കും. ഫോണ്‍: 0495 2383220.
സ്പോട്ട് അഡ്മിഷന്
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡിസൈന്‍ വിഭാഗത്തില്‍ നിലവിലുള്ള ലാറ്ററല്‍ എന്‍ട്രി ഒഴിവിലേക്കും (എസ്എം) മറ്റ് വിഭാഗങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷന് നടത്തും. 2025-26 ലെ ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30ന് രാവിലെ പത്തിനകം കോളേജില്‍ എത്തണം. ഫോണ്‍: 0495 2383220.
റാങ്ക് പട്ടിക
കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (കാറ്റഗറി നമ്പര്‍: 535/2023) തസ്തികയുടെ റാങ്ക് പട്ടിക പിഎസ്സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register ലിങ്ക് വഴി അപേക്ഷിക്കാം. വിശദാംശങ്ങള്‍ http://www.srccc.in ല്‍ ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് പത്ത്. ഫോണ്‍: 0471 2570471, 9846033001.
© Copyright - MTV News Kerala 2021





View Comments (0)