വാഴക്കാട് ഫാമിലി ഹെൽത്ത് സെൻ്ററിൽ ബ്ലഡ് ബാങ്ക് ആരംഭിക്കണം ആരോഗ്യ മന്ത്രിക്ക് കത്ത് നൽകി
വാഴക്കാട്: പ്രവർത്തനസജ്ജമായി നിൽക്കുന്ന ഫാമിലി ഹെൽത്ത് സെൻ്ററിൽ ബ്ലഡ് ബാങ്ക് കൂടി ആരംഭിക്കണമെന്ന് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്
ആധുനിക സൗകര്യങ്ങളോടുകൂടി ഉദ്ഘാടനത്തിനു തയ്യാറായി നിൽക്കുന്ന ഫാമിലി ഹെൽത്ത് സെൻററിൽ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനു വേണ്ടി ബ്ലഡ് ബാങ്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മന്ത്രിക്ക് കൊണ്ടോട്ടി നിയോജക മണ്ഡലം എംഎൽഎ ശ്രീ ടി വി ഇബ്രാഹിം അവർകൾ വഴി കത്തു നൽകി. ബ്ലോക്ക് പഞ്ചായത്ത് എടവണ്ണപ്പാറ ഡിവിഷൻ മെമ്പർ പുളിക്കൽ അബൂബക്കർ ബ്ലോക്ക് പഞ്ചായത്തിൽ ഈ ആവശ്യം ഉന്നയിച്ചത് ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷെജിനി ഉണ്ണി, വൈസ് പ്രസിഡണ്ട് എ കെ അബ്ദുറഹ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദു ഷുക്കൂർ വിപി, മുഹ്സില ഷഹീദ്, കെ.ടി റസീന ടീച്ചർ മെമ്പർമാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
© Copyright - MTV News Kerala 2021
View Comments (0)