തിരുവമ്പാടി മണ്ഡലത്തിലെ രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു

MTV News 0
Share:

തിരുവമ്പാടി മണ്ഡലത്തിലെ അടിവാരം – മുപ്പതേക്ര- നാലാംവളവ് റോഡ്, കൈതപ്പൊയിൽ – വള്ളിയാട് മണൽവയൽ റോഡ് പ്രവൃത്തി ഉദ്ഘാനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. അടിവാരത്ത് നിന്നും വയനാട്ടിലേക്കുള്ള യാത്ര എളുപ്പത്തിലാക്കാൻ പ്രവൃത്തി പൂർത്തിയാക്കുന്നതോടെ സാധിക്കും.

നാലാം വളവ്- മുപ്പതേക്ര-അടിവാരം റോഡ് നാല് കോടി രൂപ ചെലവിൽ 2.20 കിലോ മീറ്ററാണ് നവീകരിക്കുന്നത്. കൈതപ്പൊയിൽ നിന്നു തുടങ്ങി മണൽവയൽ വരെ രണ്ട് കോടി രൂപ ചെലവിൽ 3.20 കി.മീറ്ററാണ് കൈതപ്പൊയിൽ – വള്ളിയാട് മണൽവയൽ റോഡ് നവീകരിക്കുന്നത്.

അടിവാരത്ത് നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നജ്മുന്നീസ ഷെരീഫ്, വൈസ് പ്രസിഡന്റ്‌ ഷിജു ഐസക്, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബുഷ്റ ഷാഫി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐ ബി റെജി, അജിത മനോജ്, ഷംസു കുനിയിൽ, രാധ ടീച്ചർ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.