മാങ്കൂട്ടത്തിലിന്റെ കേസ് വഴിതിരിച്ചുവിടാന്‍ NH66ന്റെ പ്രവൃത്തി നീട്ടിക്കൊണ്ട് പോകാന്‍ ശ്രമം; ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്

MTV News 0
Share:

 

രാഹുല്‍ മാങ്കൂട്ടത്തെ ന്യായീകരിച്ചും സംരക്ഷിച്ചും കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ഉള്‍പ്പടെ പരിഹാസ്യനായിക്കഴിഞ്ഞ വടകര എം പി ഷാഫി പറമ്പില്‍ വിഷയത്തെ വഴിതിരിക്കുവാന്‍, ദേശീയ പാത നിര്‍മ്മാണ പൂര്‍ത്തീകരിക്കാനെന്തോ ഇടപെടല്‍ നടത്തിയിരിക്കുകയാണെന്ന് വരുത്തി തീര്‍ക്കാനാനുള്ള, വില കുറഞ്ഞ നിലപാടുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സ്ത്രീ വിരുദ്ധതയും മൃഗീയമായ ലൈംഗിക കുറ്റങ്ങളും തൊഴിലാക്കി മാറ്റിയ രാഹുല്‍ മാങ്കുട്ടത്തെ പോലൊരു ക്രിമിനലിന്റെ സംരക്ഷകനായ ഷാഫി പറമ്പില്‍ എന്ത് വൃത്തികേടും രാഷ്ട്രീയ നാടകവും കളിച്ചാടുവാന്‍ ഒരു മടിയുമില്ലാത്ത വ്യക്തിയാണെന്ന കാര്യമിന്ന് കേരളീയ സമൂഹത്തിനാകെയറിയാം.

കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിനെയും ഒപ്പം കൂട്ടി കലക്ടറെയും എന്‍എച്ച് ഐ ഉദ്യോഗസ്ഥരെയും കണ്ട MP ദേശീയപാതയുടെ നിര്‍മ്മാണകാര്യത്തില്‍ തന്റെ ഇടപടല്‍ മൂലം തീരുമാനമുണ്ടായിരിക്കുന്നുവെന്ന് വാര്‍ത്ത വരുത്തി എട്ടുകാലി മമ്മൂഞ്ഞിയാവുകയായിരുന്നുവെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

NH-66ന്റെ കാര്യത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ റിവ്യൂ യോഗങ്ങളും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിരന്തരമായ ഇടപെടലുകളും ഷാഫി വടകര എം.പി ആകുന്നതിന് മുമ്പ് തന്നെ നടന്നുവരികയാണ്. വെങ്ങളം-അഴിയൂര്‍ റീച്ചിലെ കരാര്‍ കമ്പനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്ര മന്ത്രിയെ സംസ്ഥാന സര്‍ക്കാര്‍ തന്നെ നിരവധി തവണ അറിയിച്ചതുമാണ്.

PWD മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന റിവ്യുയോഗങ്ങളുടെ ഭാഗമായുള്ള ധാരണ തന്നെ വന്നു കണ്ട എം പി യെയും DCC പ്രസിഡന്റിനെയും അറിയിക്കുക മാത്രമാണ് ജില്ല കലക്ടര്‍ കഴിഞ്ഞ ദിവസം ചെയ്തത്. കലക്ടറും എന്‍ എച്ച് ഐ ഉദ്യോഗസ്ഥരുമായി എം.പി നടത്തിയ ചര്‍ച്ചയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹി സാധാരണ പങ്കെടുക്കുന്ന രീതിയില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഡി.സി.സി പ്രസിഡന്റ് MPക്കൊപ്പം ഉദ്യോഗസ്ഥ യോഗത്തില്‍ പങ്കെടുത്തത് രാഷ്ട്രീയ ലാഭം കൊയ്യാനാണ്. സംസ്ഥാന സര്‍ക്കാരിനൊപ്പം നിലകൊണ്ട് വിഷയം പരിഹരിക്കാന്‍ ഇടപെടുന്നതിന് പകരം ഒറ്റക്ക് പരിഹരിക്കുന്നു എന്ന് വരുത്തിതീര്‍ക്കാനുള്ള ഷാഫി MPയുടെ നിലവാരം താണ ”ഷോ വര്‍ക്ക്”നാട് തിരിച്ചറിയും.

ദേശീപാത 66ന് രണ്ട് റീച്ചുകളാണ് കോഴിക്കോട് ജില്ലയിലുള്ളത്. കരാര്‍ കമ്പനിയുടെ ചില പോരായ്മകളാണ് പാത വികസനം പൂര്‍ത്തീകരിക്കുന്നതിന് വിഷമം സൃഷ്ടിച്ചതെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. 2021 ല്‍ LDF സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ കോഴിക്കോട് ബൈപാസ് റീച്ച് പണി നിശ്ചലമായി കിടക്കുകയായിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് കരാര്‍ കമ്പനിയെയും ഉദ്യോഗസ്ഥരെയും വിളിച്ച് ചേര്‍ത്തും റിവ്യൂമീറ്റിംഗുകള്‍ നടത്തിയുമാണ് എല്ലാ തടസ്സങ്ങളെയും നീക്കി പണിതീര്‍ക്കാന്‍ കഴിഞ്ഞത്.

നിലവില്‍ ഇല്ലാത്ത കരാര്‍ കമ്പനിയെ മന്ത്രി ശാസിച്ചിട്ട് കാര്യമില്ല എന്ന് പറഞ്ഞ് പരിഹസിക്കുന്ന സമീപനമാണ് അന്ന് UDF സ്വീകരിച്ചത്.

PWD മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇടപെടലാണ് ജനങ്ങള്‍ക്ക് ഏറെ ഗുണകരമായി മാറിയ ബൈപ്പാസ് പൂര്‍ത്തീകരിക്കുന്നതിന് കാരണമായത്.

2011 ലെ UDF സര്‍ക്കാരിന്റെ തെറ്റായ നിലപാട് കാരണം NH-66 പദ്ധതി ഉപേക്ഷിക്കുന്ന ഘട്ടത്തില്‍ നിയമസഭാംഗമായിരുന്നു ഷാഫി .പിന്നീട് അധികാരത്തില്‍ വന്ന LDF സര്‍ക്കാര്‍ കോഴിക്കോട് ജില്ലയുടെ NH 66 വികസനത്തിന് മാത്രം ചെലവഴിച്ചത് 415 കോടിയും കേരളത്തിലാകെ ചെലവഴിച്ചത് 5600ഓളം കോടി രൂപയുമാണ്. ഈ ഫണ്ട് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ കടപരിധിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ചെലവായ തുക കണക്കാക്കിയാല്‍ ഇതിന്റെ ഇരട്ടി വരും.

ദേശീയപാത വികസനത്തെ എല്ലാ ഘട്ടങ്ങളിലും എതിര്‍ത്തവരും സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജനങ്ങളെ ഇളക്കിവിട്ട് തുടര്‍ച്ചയായി കുത്തി തിരുപ്പുമായി നടന്നവരുമാണ് ഇപ്പോള്‍ ദേശീയ പാത വികസനത്തിന്റെ ക്രെഡിറ്റടിക്കാന്‍ തരംതാണ ”ഷോ വര്‍ക്ക്”നടത്തുന്നത്.

നാടിന്റെ സ്വപ്ന പദ്ധതിയായ NH -66ന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാതെ രാഷ്ട്രീയ ദുഷ്ടലാക്കോടെ നീട്ടികൊണ്ടു പോകാനുള്ള ശ്രമം തുടരുന്നവരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സിപിഐ(എം) ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

Share:
  രാഹുല്‍ മാങ്കൂട്ടത്തെ ന്യായീകരിച്ചും സംരക്ഷിച്ചും കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ഉള്‍പ്പടെ പരിഹാസ്യനായിക്കഴിഞ്ഞ വടകര എം പി ഷാഫി പറമ്പില്‍ വിഷയത്തെ വഴിതിരിക്കുവാന്‍, ദേശീയ പാത നിര്‍മ്മാണ പൂര്‍ത്തീകരിക്കാനെന്തോ ഇടപെടല്‍ നടത്തിയിരിക്കുകയാണെന്ന് വരുത്തി തീര്‍ക്കാനാനുള്ള, വില കുറഞ്ഞ നിലപാടുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീ വിരുദ്ധതയും മൃഗീയമായ ലൈംഗിക കുറ്റങ്ങളും തൊഴിലാക്കി മാറ്റിയ രാഹുല്‍ മാങ്കുട്ടത്തെ പോലൊരു ക്രിമിനലിന്റെ സംരക്ഷകനായ ഷാഫി പറമ്പില്‍ എന്ത് വൃത്തികേടും രാഷ്ട്രീയ നാടകവും...മാങ്കൂട്ടത്തിലിന്റെ കേസ് വഴിതിരിച്ചുവിടാന്‍ NH66ന്റെ പ്രവൃത്തി നീട്ടിക്കൊണ്ട് പോകാന്‍ ശ്രമം; ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്