കെട്ടിടം ഒരു വശത്തേക്ക് ചെരിഞ്ഞ് അപകടാവസ്ഥയിൽ.

MTV News 0
Share:

ചുള്ളിക്കാപറമ്പ്:കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിലെ കെട്ടിടമാണ് ഒരു വശത്തേക്ക് ചെരിഞ്ഞ് അപകടാവസ്ഥയിലായത്.കെട്ടിടത്തിന്റെ ചുമരുകളിൽ വിള്ളൽ വീഴുകയും കെട്ടിടത്തിന്റെ മുകൾ ഭാഗം ഭാഗിഗമായി തകരുകയും ചെയ്തിട്ടുണ്ട്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുക്കം ഫയർഫോഴ്‌സ്‌ സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ നടത്തി.

കെട്ടിടത്തിലെ ഒന്നാം നിലയിലെ താമസക്കാരെ മാറ്റിപ്പർപ്പിക്കുകയും താഴെ നിലയിലെ കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിക്കുകയും ചെയ്തു. അപകടസാധ്യതാ മേഖലയിലേക്ക് ആരും കടക്കാതിരിക്കാൻ ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ മഴയാണ് ഈ പ്രദേശങ്ങളിൽ വൈകുന്നേരം മുതൽ ഉണ്ടായിരുന്നത്.

Share:
ചുള്ളിക്കാപറമ്പ്:കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിലെ കെട്ടിടമാണ് ഒരു വശത്തേക്ക് ചെരിഞ്ഞ് അപകടാവസ്ഥയിലായത്.കെട്ടിടത്തിന്റെ ചുമരുകളിൽ വിള്ളൽ വീഴുകയും കെട്ടിടത്തിന്റെ മുകൾ ഭാഗം ഭാഗിഗമായി തകരുകയും ചെയ്തിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുക്കം ഫയർഫോഴ്‌സ്‌ സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ നടത്തി. കെട്ടിടത്തിലെ ഒന്നാം നിലയിലെ താമസക്കാരെ മാറ്റിപ്പർപ്പിക്കുകയും താഴെ നിലയിലെ കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിക്കുകയും ചെയ്തു. അപകടസാധ്യതാ മേഖലയിലേക്ക് ആരും കടക്കാതിരിക്കാൻ ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ മഴയാണ് ഈ പ്രദേശങ്ങളിൽ വൈകുന്നേരം മുതൽ ഉണ്ടായിരുന്നത്.കെട്ടിടം ഒരു വശത്തേക്ക് ചെരിഞ്ഞ് അപകടാവസ്ഥയിൽ.